Latest NewsNewsBusiness

ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്, ഇടപാട് മൂല്യം അറിയാം

70 ശതമാനം ഓഹരി വിഹിതമാണ് ഹൈഫ തുറമുഖത്തിൽ അദാനി ഗ്രൂപ്പിന് ഉള്ളത്

ഇസ്രായേലിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. കണക്കുകൾ പ്രകാരം, 1.15 ബില്യൺ ഡോളറാണ് ഇടപാട് മൂല്യം. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോഷ്യമാണ് തുറമുഖം ഏറ്റെടുത്തത്. ഏറ്റെടുക്കൽ നടപടികൾ വിജയകരമായി പൂർത്തീകരിച്ചതോടെ, ഇസ്രായേലിലെ Godot ഗ്രൂപ്പുമായി കൈകോർത്താണ് തുറമുഖത്തിന്റെ പ്രവർത്തനം വിപുലീകരിക്കുക. ഈ സഹകരണം പ്രാദേശിക ട്രേഡ് ഹബ്ബ് എന്ന നിലയിൽ അദാനി ഗ്രൂപ്പിന് ഗുണം ചെയ്യുന്നതാണ്.

70 ശതമാനം ഓഹരി വിഹിതമാണ് ഹൈഫ തുറമുഖത്തിൽ അദാനി ഗ്രൂപ്പിന് ഉള്ളത്. 2054 വരെയാണ് തുറമുഖത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിക്കുക. ഇസ്രായേലിലെ 99 ശതമാനത്തോളം ചരക്ക് ഗതാഗതം നടക്കുന്നത് സമുദ്ര മാർഗ്ഗമാണ്. അതിനാൽ, ഈ മേഖലയിൽ നിന്ന് മികച്ച ലാഭം നേടാൻ അദാനി ഗ്രൂപ്പിന് സാധിക്കുന്നതാണ്.

Also Read: മലപ്പുറത്തെ കണ്ണീരിലാഴ്ത്തി സ്കൂൾ ബസ് അപകടം : ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനി മരിച്ചു

2022 ജൂലൈയിലാണ് തുറമുഖ വിൽപ്പനയുമായി ബന്ധപ്പെട്ടുളള പ്രഖ്യാപനങ്ങൾ ഇസ്രായേൽ നടത്തിയത്. ചരക്ക് ഗതാഗതം വേഗത്തിലാക്കാനും, ചെലവ് കുറയ്ക്കാനുമായി സ്വകാര്യ മേഖലയ്ക്ക് തുറമുഖങ്ങൾ കൈമാറുകയും പുതിയവ നിർമ്മിക്കുകയുമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button