ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും. ശ്രീശാന്തിന് ബി.ജെ.പി അംഗത്വം നല്കി. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത് നടന്ന ചടങ്ങി ജെ.പി നദ്ദയില്‍ നിന്നാണ് ശ്രീശാന്ത് അംഗത്വം സ്വീകരിച്ചു. കേരളത്തിന്റെ മുഖഛായ മാറ്റാൻ ശ്രമിക്കുമെന്നും കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അംഗത്വം ഏറ്റുവാങ്ങിക്കൊണ്ട് ശ്രീശാന്ത് പറഞ്ഞു.
51 മണ്ഡലങ്ങളുൾപ്പെട്ട രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീമന് രഘു പത്തനാപുരത്തും അലി അക്ബര്‍ കൊടുവള്ളിയിലും മത്സരിക്കും.
Post Your Comments