കൊച്ചി: കസ്റ്റഡിയിലിരിക്കെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചെന്നും രക്തസ്രാവത്തത്തെുടര്‍ന്ന് ഗവ. ആശുപത്രിയില്‍ ചികിത്സതേടിയെന്നും ബ്‌ളാക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ബിന്ധ്യാസ് തോമസ്. കൊച്ചിയില്‍ പൊലീസ് കംപഌയിന്റ് അതോറിറ്റി മുമ്പാകെയാണ് അവര്‍ ഇക്കാര്യം ബോധിപ്പിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സ്വകാര്യ ആശുപത്രിയില്‍ ചികത്സതേടിയതടക്കമുള്ള രേഖകള്‍ കമീഷനില്‍ ഹാജരാക്കാമെന്നും അവര്‍ ബോധിപ്പിച്ചു.
ഇതിനുപുറമെ ശാരീരികമായും മാനസികമായും അന്വേഷണ ഉദ്യോഗസ്ഥര്‍ പീഡനമേല്‍പിച്ചു. തന്റെ അമ്മയെ തൊട്ടടുത്ത മുറിയില്‍ ഇരുത്തിയാണ് പാലാരിവട്ടം സ്റ്റേഷനില്‍ തന്നെ പീഡിപ്പിച്ചത്. മനോദുഖം മൂലമാണ് അമ്മ ആത്മഹത്യ ചെയ്തതെന്നും ഇവര്‍ ആരോപിച്ചു. തന്റെ മൊബൈലില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വ്യവസായി അടക്കമുള്ള 11 പേരില്‍നിന്ന് വന്‍ തുക അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി വാങ്ങിയതായും ഇവര്‍ വെളിപ്പെടുത്തി. കൊച്ചിയില്‍ പൊലീസ് കമീഷണറായിരുന്ന കെ.ജി. ജയിംസ്, ഡി.സി.പിയായിരുന്ന ആര്‍. നിശാന്തിനി, നോര്‍ത് സി.ഐയായിരുന്ന എന്‍.സി. സന്തോഷ്, വനിതാ ഉദ്യോഗസ്ഥരായ റെജിമോള്‍, ഷൈന്‍ മോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ബിന്ധ്യാസ് പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് നിരീക്ഷിച്ചു.തെളിവുകളടക്കമുള്ള വിശദ സത്യവാങ്മൂലം അടുത്ത സിറ്റിങ്ങില്‍ ഹാജരാക്കണമെന്ന് പരാതിക്കാരിയോട് കമീഷന്‍ ആവശ്യപ്പെട്ടു. ചികിത്സതേടിയതിന്റെ ആശുപത്രി രേഖ ഹാജരാക്കാമെന്ന് ബിന്ധ്യാസ് ബോധിപ്പിച്ചു. ബിന്ധ്യാസ് നല്‍കിയ പരാതിയും ഉദ്യോഗസ്ഥരുടെ വിശദീകരണവും അടുത്തമാസം 15ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് വ്യക്തമാക്കി.
2014 ജൂലൈ പത്തിന് കുമ്പളം ടോള്‍ പ്‌ളാസയില്‍നിന്ന് പ്രതിശ്രുതവരനോടൊപ്പമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് തന്നോടൊപ്പം കസ്റ്റഡിയിലെടുത്ത പ്രതിശ്രുതവരന്‍ റലാഷിനെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇടപെട്ടിരുന്നെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി.
Post Your Comments