India

ആറു ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി

ന്യൂഡല്‍ഹി: ആറു ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. പഞ്ചാബിലെ പത്താന്‍കോട്ട് വഴി ഭീകരര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഡല്‍ഹിയിലും പഞ്ചാബിലും ആസാമിലും സുരക്ഷ ശക്തമാക്കി. പാക് മുന്‍ സൈനികനായ മുഹമ്മദ് ഖുര്‍ഷിദ് ആലം എന്ന ജഹാംഗീറിന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 26ന് ഇന്ത്യയിലേക്കു കടന്നതായാണു സുരക്ഷാ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന വിവരം. ഹോളി ആഘോഷവേളയില്‍ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button