Latest NewsNewsSaudi ArabiaInternationalGulf

പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണം: നിർദ്ദേശവുമായി സൗദി

റിയാദ്: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഫ്‌ലുവൻസ (ഫ്‌ലൂ) പ്രതിരോധ കുത്തിവയ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സിഹതി ആപ് വഴി വാക്‌സിന് വേണ്ടി ബുക്ക് ചെയ്യാം.

Read Also: കോൺഗ്രസ് ഇപ്പോഴും പുനഃസംഘടനയിൽ നിൽക്കുന്നു. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കരുത്തില്ല: കെ മുരളീധരന്‍

മുതിർന്നവരെക്കാൾ കൂടുതൽ കുട്ടികളെ പകർച്ചപ്പനി ബാധിക്കുന്നുണ്ട്. അപൂർവം ചില കേസുകളിൽ മരണം വരെ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജനുവരി 6 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയോടൊപ്പം ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനും, തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Read Also: 34 കിലോമീറ്റര്‍ അകലെ നിന്നുവരെ കാണാവുന്ന അയ്യപ്പന്റെ 133 അടി ഉയരമുള്ള ശില്‍പം നിര്‍മ്മിക്കാനൊരുങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button