88 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടായിരുന്നു ഒരിക്കലും സാധ്യമല്ലെന്നു കരുതിയ ആ സന്ദര്‍ശനം. ഇക്കാലയളവില്‍ ലോക രാഷ്ട്രീയം പലയാവര്‍ത്തി മാറിമറിഞ്ഞു. വലുതും ചെറുതുമായി അനവധി യുദ്ധങ്ങള്‍. യുദ്ധത്തോളമെത്തിയ ശീതയുദ്ധം. ഒടുവില്‍ സ്വന്തം പ്രതിസന്ധികള്‍ തരണം ചെയ്യാനായി പുതിയ വാണിജ്യ ബന്ധങ്ങള്‍ തുറക്കാനായി പഴകിയ പക മറക്കാന്‍ അമേരിക്ക തയ്യാറായി. ക്യൂബ സന്ദര്‍ശിക്കാന്‍ തന്റെ ഭരണത്തിന്റെ അവസാന നാളില്‍ ബരാക്ക് ഒബാമ തീരുമാനിച്ചു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ഒബാമയെ സ്വാഗതം ചെയ്തു. പതിത്താണ്ടുകളായി നിലനില്‍ക്കുന്ന ഉപരോധങ്ങളില്‍ നിന്ന് ക്യൂബയ്ക്കും സ്വതന്ത്രമാകേണ്ടിയിരുന്നു.
ഒബാമയ്ക്ക് ക്യൂബയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മൂന്നു ദിവസത്തെ സന്ദര്‍ശനം ആര്‍ഭാടപൂര്‍വ്വമായിരുന്നു. സന്തോഷവാനായിരിക്കുന്നു പ്രസിഡന്റ് എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതി. എന്നാല്‍ ഏവരെയും അമ്പരിപ്പിച്ചത് റൗള്‍ തന്നെയായിരുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. അവിടെയും ഇവിടെയും തൊടാതെയാണ് ഒബാമ സംസാരിച്ചത്. ഉപരോധം പിന്‍വലിക്കുമെന്ന് ഒബാമ പറഞ്ഞു. എപ്പോഴെന്നു മാത്രം പറഞ്ഞില്ല. ഒബാമയുടെ കാലാവധി അവസാനിക്കാറായെന്നതിന്, ചൂടുപിടിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാക്ഷി.
എന്നാല്‍ റൗളിനോടുള്ള അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അദ്ദേഹത്തെ ക്ഷുഭിതനാക്കി. ക്യൂബയിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചായിരുന്നു തുടര്‍ച്ചയായുള്ള ചോദ്യങ്ങള്‍. ഒരു തെളിവെങ്കിലും തരൂ. ഒരാളെങ്കിലും തടവിലുണ്ടെങ്കില് ഇന്നു രാത്രിക്കു മുന്‍പേ മോചിതനായിരിക്കും റൗള്‍ കാസ്ട്രോ പറഞ്ഞു. ക്യൂബയ്ക്കു ശക്തമായ മനുഷ്യാവകാശ പാരമ്പര്യമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകള്‍ക്കു തുല്യാവകാശം എന്നിവയിലെല്ലാം ക്യൂബ മുന്നിലാണ്. എല്ലാ മനുഷ്യാവകാശങ്ങളും പാലിക്കുന്ന എത്ര രാജ്യങ്ങള്‍ ലോകത്തുണ്ട് ? ഒരു രാജ്യം പോലുമില്ല. അമേരിക്കയുടെ ഉപരോധമാണ് തന്റെ രാജ്യത്തിന്റെ സാമ്പത്തികപുരോഗതിക്കു മുന്നിലെ പ്രധാന തടസ്സമെന്നും കാസ്ട്രോ ക്ഷോഭത്തോടെ തിരിച്ചടിച്ചു. അദ്ദേഹം പെട്ടെന്ന് തന്നെ വാര്‍ത്താ സമ്മേളനം നിര്‍ത്തി. ചോദ്യങ്ങളില്‍ ക്ഷുഭിതനായ ക്യൂബന്‍ പ്രസിഡന്റിനെ ആശ്വസിപ്പിക്കാനായി ഒബാമ കൈകള്‍ നീട്ടി. ആകാരത്തില്‍ റൗളിനേക്കള് ‘വലിയ’ ഒബാമ അദ്ദേഹത്തെ പുണരാനായി ആഞ്ഞു. എന്നാല്‍ രാഷ്ട്രീയം ജീവശ്വസമായി കരുതുന്ന റൗള്‍ ആത്മവിശ്വാസത്തോടെ ആ കൈ പിടിച്ചുമാറ്റി. തന്റെ നീക്കം പാളിയെന്നു മനസിലാക്കിയ ഒബാമ കൈ പിന്‍വലിക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം വിട്ടില്ല. റാമ്പില്‍ വിജയിയെ പ്രഖ്യാപിക്കുന്നതു പോലെ റൗള്‍ ‘ ബിഗ് ബ്രദറിന്റെ ‘ കൈ ഉയര്‍ത്തി. വാര്‍ത്താ സമ്മേളനത്തിനു ശേഷം തിരിച്ചു പോകുമ്പോഴും ഒബാമ റൗളിനെ പുണരാന്‍ കൈ ഉയര്‍ത്തി അപ്പോഴും റൗള്‍ അത് നിരസിക്കുന്നത് വീഡിയോകളില്‍ കാണാം. രാഷ്ട്രീയം ഒറ്റവാക്കില്‍ തീരുന്നതല്ലെന്ന ശക്തമായ സന്ദേശം അദ്ദേഹം ഒബാമയ്ക്ക് കൈമാറി.
ചരിത്ര സന്ദര്‍ശനത്തിലെ ഹസ്തദാനം ‘ തീര്‍ത്തും അരോചകം ‘ എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. സ്വന്തം രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങള്‍ അവര്‍ കണ്ടില്ലെന്ന് നടിച്ചു. ആ ഹസ്തദാനം അവര്‍ക്ക് തീര്‍ത്തും അരോചകമായി അമേരിക്കയുടെ ചരിത്രത്തില്‍ ഇടം നേടി. അമേരിക്കയ്ക്കും ക്യൂബയ്ക്കുമിടയില്‍ മായ്ച്ചുകളയാനാവാത്ത ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റൗള്‍ കാസ്ട്രോ ഗ്വാണ്ടനാമോയിലെ യുഎസ് നാവികത്താവളം ക്യൂബയ്ക്കു തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടു. ഫിദല്‍ കാസ്ട്രോ അധികാരമൊഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ഫിദലിന്റെ സഹോദരനാണ് എണ്‍പത്തിനാലുകാരനും വിപ്ലവ സേനാ ജനറലുമായിരുന്ന റൗള്‍. വീഡിയോ കാണാം…
Post Your Comments