മലയാളിയുടെ ഇഷ്ട ഭക്ഷണമാണ് പുട്ട്. എങ്കിലും, തമിഴ്നാട്ടിലാണ് പുട്ട് ആദ്യമായുണ്ടാക്കിയത് എന്ന് പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നു. ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയുമെന്ന് ഡയറ്റിഷ്യന്മാർ ചൂണ്ടികാണിക്കുന്നു.
പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനുമാണ് പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാം സ്ഥാനം പുട്ടിനു നേടിക്കൊടുത്തത്. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും പുട്ടിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
read also: തലവേദനയാണോ !! ഈ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും
പുട്ടും പയറും പുട്ടും മീനും പുട്ടും ഇറച്ചിയും പുട്ടും മുട്ടക്കറിയും പുട്ടും പഴവും തുടങ്ങി പല വിധരുചികൾ പരീക്ഷിക്കാം. ഇതിനോടൊപ്പം തന്നെ പല രീതികളിൽ പുട്ട് ഉണ്ടാക്കിയെടുക്കാം.
പുട്ടു പുഴുങ്ങുമ്പോൾ തേങ്ങയ്ക്കൊപ്പം കാരറ്റ് ചേർക്കാം. അല്ലെങ്കിൽ ബീറ്റ് റൂട്ട്, പഴം, പഞ്ചസാര തുടങ്ങിയവ ചേർത്ത് വ്യത്യസ്തമായി പുട്ട് ത്തയ്യാറായേക്കാം.
ഗോതമ്പ്, റാഗി പുട്ട് പോഷകസമൃദ്ധമാണ്. കറിയായി മുളപ്പിച്ച പയറോ, കടലയോ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു മികച്ചത്.
Post Your Comments