Latest NewsSaudi ArabiaNewsInternationalGulf

തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം: നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

റിയാദ്: തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകി സൗദി ആരോഗ്യ മന്ത്രാലയം. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്നും നന്നായി വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യായാമം ചെയ്യുകയും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

Read Also: മോഹന്‍ലാലിന്റെ കരണക്കുറ്റിയ്ക്ക് ആ സ്ത്രീ അടിച്ചു: തുറന്നു പറഞ്ഞ് സന്തോഷ് ശിവൻ

ശൈത്യകാലത്ത് ചിലർ വെള്ളം കുടിക്കാൻ മറക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ വെള്ളം എല്ലാ ദിവസവും നൽകണം. ആസ്തമ രോഗികൾ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണം. ആരോഗ്യനിലയും ആസ്തമ നിയന്ത്രണത്തിന്റെ അളവും നിയന്ത്രിക്കാൻ പതിവായി ഡോക്ടറെ സന്ദർശിക്കണം. ഡോക്ടർമാർ കുറിച്ചുതന്ന മരുന്നുകൾ കൃത്യമായി ഉപയോഗിക്കണം. അലർജിയുണ്ടാക്കുന്ന അവസ്ഥകളിൽ നിന്ന് വിട്ടുനിൽക്കണം. നെബുലൈസർ പോലുള്ളവ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങളും മരുന്നുകളും ഒഴിവാക്കുക. മാനസിക സംഘർഷങ്ങൾ പരമാവധി കുറയ്ക്കണം. ജനങ്ങൾ ഇൻഫ്‌ലുവൻസ വാക്‌സിൻ എടുക്കാനും ശ്രദ്ധിക്കണം.

Read Also: വ്യാ​ജ ക​രാ​ർ ച​മ​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കേസ്​:​​ പ്രതികൾക്ക്​ മുൻകൂർ ജാമ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button