Latest NewsNewsInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് അല്‍ ഖ്വയ്ദ

ഇന്ത്യയെ ബഹിഷ്‌കരിക്കാനും ഹിന്ദുക്കളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ഗള്‍ഫ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഭീകര സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകര സംഘടനയായ അല്‍ ഖ്വയ്ദ വീണ്ടും രംഗത്ത്. വണ്‍ ഉമ്മ എന്ന് പേരിട്ടിരിക്കുന്ന മാസികയിലൂടെ ഇന്ത്യയ്ക്ക് എതിരെ ഭീകര സംഘടന രംഗത്ത് വന്നിരിക്കുന്നത്. മാസികയുടെ അഞ്ചാം ലക്കത്തില്‍, ഇന്ത്യയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ അല്‍ ഖ്വയ്ദ എല്ലാ മുസ്ലീം രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതോടൊപ്പം അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഹിന്ദുക്കളെയും രാജ്യത്ത് നിന്ന് പുറത്താക്കാനും ഭീകര സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

Read Also: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായി

മാസികയുടെ ഒരു ഭാഗത്ത് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യം വച്ചിട്ടുണ്ട്. കൂടാതെ, നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനയുടെ പേരില്‍ ഇന്ത്യയ്ക്കെതിരെ മുസ്ലീങ്ങള്‍ ഒന്നിക്കണമെന്നും മാസിക ആവശ്യപ്പെട്ടിട്ടുണ്ട്. അവഹേളിക്കുന്ന രീതിയില്‍ കാല്‍ മുദ്ര പതിപ്പിച്ച പ്രധാനമന്ത്രിയുടെ ഫോട്ടോയാണ് ലേഖനത്തിലുള്ളത്. മുസ്ലീം രാജ്യങ്ങളുടെ നിശബ്ദതയാണ് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും അതില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button