India

വിമുക്തഭടന്മാരുടെ ആവശ്യം നിറവേറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിച്ചു

ന്യൂഡല്‍ഹി : വിമുക്തഭടന്മാരുടെ ആവശ്യം നിറവേറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിച്ചു. പതിമൂന്ന് ലക്ഷത്തില്‍ പരം വിമുക്ത ഭടന്മാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വഴി തുക വിതരണം ചെയ്തതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു

2015 നവംബര്‍ 7 നാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ അനുവദിച്ചു കൊണ്ടുള്ള ചരിത്രപരമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. തുടര്‍ന്ന് പെന്‍ഷന്‍ തുക റിക്കോര്‍ഡ് വേഗത്തില്‍ മുന്‍ കാല പ്രാബല്യത്തോടെ കൊടുത്ത് തീര്‍ത്തതോടെ നരേന്ദ്രമോദി സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ ഒന്നു കൂടിയാണ് നടപ്പിലാക്കപ്പെട്ടത്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി മനോഹര്‍ പരീക്കര്‍ പറഞ്ഞു. മാര്‍ച്ച് 17 നു മുന്‍പ് 2293 കോടി വിതരണം ചെയ്യാന്‍ സഹകരിച്ച ബാങ്കുകള്‍ക്ക് പ്രതിരോധ മന്ത്രി നന്ദി അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിനേയും എസ്.ബി.ഐയുടേയും പേരുകള്‍ അദ്ദേഹം എടുത്തു പറഞ്ഞു.

shortlink

Post Your Comments


Back to top button