തിരുവനന്തപുരം : സംസ്ഥാനത്ത് മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒന്‍പത് സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചു. 324 സ്ഥാപനങ്ങള്‍ക്ക് നവീകരണത്തിനുള്ള നോട്ടീസ് നല്കി. ഏഴു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
റൊസായ് ടേക്ക് എവേ കവടിയാര്‍, തമ്പീസ് ബേക്കറി പേരൂര്‍ക്കട, അരീന ബേക്കറി ആന്‍ഡ് ബോര്‍മ്മ ഉദയം പേരൂര്‍, അല്‍ മദീന റെസ്റ്റോറന്റ് ശ്രീക്രാര്യം, ഗംഗോത്രി പ്യൂരി ഫൈഡ് വാട്ടര്‍, ചൂരല്‍ പയ്യന്നൂര്‍, ഗണേശ് കഫെറ്റീരിയ അരിസ്റ്റോ ജംഗ്ഷന്, അന്നു ഐസ്ക്രീം കാരാശ്ശേരി, നിലോ ഐസ്ക്രീം മുക്കം എന്നീ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. ഭക്ഷ്യ വിഷബാധ സാധ്യത മുന്‍നിര്‍ത്തിയും ഗുരുതരമായ മാനദണ്ഡ ലംഘനം നടത്തിയതിനുമാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ച് പരാതിയുള്ളവര്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നു ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമ അറിയിച്ചു.
Post Your Comments