വര്‍ക്കൗട്ടോ വ്യത്യസ്തമായ ഡയറ്റോ ഒന്നും പരീക്ഷിക്കാതെ തന്നെ ശരീരഭാരം വല്ലാതെ കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടോ? ഇതിനെ ഒരു ലാഭക്കച്ചവടമായി കാണാന്‍ വരട്ടെ. കാരണമില്ലാതെ ശരീര ഭാരം പെട്ടെന്ന് കുറയുന്നത് ചില ഗുരുതര പ്രശ്നങ്ങളുടെ ലക്ഷണവുമാകാം.
ടൈപ്പ് ഒന്ന് ഡയബെറ്റീസ് മൂലം പ്രതിരോധ ശേഷി ഉള്‍പ്പെടെ അപകടത്തിലാകുന്ന ഒരു ഘട്ടത്തിന്റെ സൂചനയാകാം പെട്ടെന്നുള്ള വണ്ണം കുറയല്‍. പ്രമേഹം മൂലം പാന്‍ക്രിയാസിന്റെ ഇന്‍സുലിന്‍ ഉത്പാദനം കുറയുമ്പോള്‍ ശരീരം ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കുന്നതും ആനുപാതികമായി കുറയും. ഉപയോഗിക്കാത്ത ഗ്ലൂക്കോസിനെ വൃക്ക മൂത്രത്തിലൂടെ പുറന്തള്ളുന്നതിന്റെ ഫലമായാണ് വളരെ വേഗത്തില്‍ ഭാരം കുറയുന്നത്.
പെട്ടെന്ന് പത്ത് കിലോയില്‍ കൂടുതല്‍ ഭാരം അകാരണമായി കുറയുന്നത് പാന്‍ക്രിയാസ്, ആമാശയം, അന്നനാളം, ശ്വാസകോശം എന്നിവിടങ്ങളില്‍ അര്‍ബുദം ബാധിച്ചത് കൊണ്ടുമാകാമെന്ന് പഠനങ്ങള്‍ പറയുന്നു. പത്ത് കിലോയിലധികം ഭാരം അകാരണമായി ഒറ്റയടിക്ക് കുറഞ്ഞാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
ഓവര്‍ ആക്ടീവ് തൈറോയ്ഡ് എന്ന അവസ്ഥയും പെട്ടെന്നുള്ള ഭാരക്കുറവിന് കാരണമാകുന്നു. മെറ്റബോളിസം ഉള്‍പ്പെടെയുള്ളവരെ തൈറോയ്ഡ് ഹോര്‍മോണ്‍ ബാധിക്കുന്നത് കൊണ്ടാണിത്.
മറ്റ് ലക്ഷണങ്ങള്‍ കൂടി നോക്കിയ ശേഷം പരിശോധനകള്‍ക്ക് വിധേയമാകണം. ശരീരത്തില്‍ നിന്ന് അനാവശ്യ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നതിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക. ഇവയിലുണ്ടാകുന്ന തകരാറുകള്‍ മൂലം ശരീരത്തിന്റെ ഭാരം കുറഞ്ഞേക്കാം.
Post Your Comments