Latest NewsNewsBusiness

കേന്ദ്ര പ്രത്യക്ഷനികുതി വരുമാനത്തിൽ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇത്തവണ 11.35 ലക്ഷം കോടി രൂപയാണ് റീഫണ്ട് കിഴിച്ചാലുള്ള വരുമാനം

കേന്ദ്ര പ്രത്യക്ഷനികുതി വരുമാനത്തിൽ മുന്നേറ്റം തുടരുന്നു. നടപ്പു സാമ്പത്തിക വർഷം ഡിസംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം, പ്രത്യക്ഷനികുതി വരുമാനം 26.90 ശതമാനം ഉയർന്ന് 13.63 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 10.83 ലക്ഷം കോടി രൂപ മാത്രമാണ് സമാഹരിക്കാൻ സാധിച്ചത്.

ഇത്തവണ 11.35 ലക്ഷം കോടി രൂപയാണ് റീഫണ്ട് കിഴിച്ചാലുള്ള വരുമാനം. 2.27 ലക്ഷം കോടി രൂപയാണ് റീഫണ്ട് തുക. കഴിഞ്ഞ വർഷം ഇതേ കാലത്ത് റീഫണ്ട് കിഴിച്ചുള്ള വരുമാനം 9.47 ലക്ഷം കോടി രൂപയാണ്. രണ്ട് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ വർദ്ധനവ് 19.81 ശതമാനമാണ്. ഇത്തവണ 6.06 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റ് നികുതി. വ്യക്തിഗത ആദായ നികുതിയും (ഇൻകം ടാക്സ്), ഓഹരികൾ നിന്നുള്ള നികുതിയും ( സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്) ചേർന്ന് 5.26 ലക്ഷം കോടി രൂപയുടെ വരുമാനമാണ് നേടിയെടുത്തത്.

Also Read: വിപരീത ഫലം ഉണ്ടാവാം: വിഷ്ണു പൂജക്ക് ചെയ്യരുതാത്ത കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button