ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള ചില ഉൾ പ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
Read Also: ഡിജിറ്റൽ വൽക്കരണം ലക്ഷ്യമിട്ട് ഡെൽറ്റ കാർഗോ, ഐബിഎസ് സോഫ്റ്റ്വെയറിന്റെ സഹായം പ്രയോജനപ്പെടുത്തും
അബുദാബിയിലും ദുബായിലും ഈർപ്പം 30 മുതൽ 80 ശതമാനം വരെയാണ്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടലിലെ സ്ഥിതി നേരിയതോ ഒമാൻ കടലിൽ നേരിയതോ ആയ കാലാവസ്ഥയോ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി നേരത്തെ അറിയിച്ചിരുന്നു.
Post Your Comments