Latest NewsNewsBusiness

ഡിജിറ്റൽ വൽക്കരണം ലക്ഷ്യമിട്ട് ഡെൽറ്റ കാർഗോ, ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ സഹായം പ്രയോജനപ്പെടുത്തും

ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഐ കാർഗോ പ്ലാറ്റ്ഫോമാണ് തിരഞ്ഞെടുത്തിരിക്കുന്നത്

ലോകത്തിലെ മുൻനിര കാർഗോ എയർലൈനായ ഡിജിറ്റൽ കാർഗോ പ്രവർത്തനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി ഐബിഎസ് സോഫ്റ്റ്‌വെയർ സഹായമാണ് പ്രയോജനപ്പെടുത്തുന്നത്. ഡിജിറ്റൽ വൽക്കരണത്തോടൊപ്പം ലാഭസാധ്യത വർദ്ധിപ്പിക്കാനും, ബിസിനസ് പങ്കാളികൾക്കുള്ള സേവനം മെച്ചപ്പെടുത്താനും ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഐ കാർഗോ പ്ലാറ്റ്ഫോമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ, ഐ കാർഗോയുടെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോം, ഡെൽറ്റ കാർഗോയുടെ വിപണന പ്രക്രിയയിൽ വിപുലമായ ഏകീകരണമാണ് സാധ്യമാക്കുക.

ഡെൽറ്റ കാർഗോയുടെ സാങ്കേതിക സംവിധാനത്തിൽ നൂതന പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും ഇതിലൂടെ സാധിക്കുന്നതാണ്. അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് എന്ന സംവിധാനം വഴി ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായും സേവന ദാതാക്കളുമായും കാര്യക്ഷമമായ ആശയവിനിമയം ഉറപ്പുവരുത്താൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഡെൽറ്റ എയർലൈൻസിന്റെ കാർഗോ കമ്പനിയാണ് ഡെൽറ്റ കാർഗോ.

Also Read: ഗ്രീൻ പീസ് അമിതമായി കഴിക്കരുത്, കാരണം ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button