ജർമ്മനിയിലെ ആഗോള ട്രാവൽ ടൂറിസം സ്ഥാപനമായ ടൂറിസം യൂണിൻ ഇന്റർനാഷണലുമായി (റ്റൂയി) കരാറിൽ ഏർപ്പെട്ട് ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ്വെയർ. വിമാന കമ്പനികൾക്കുള്ള ഐടി സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സഖ്യം. പുതിയ കരാറിലൂടെ സാങ്കേതികപരമായ നിരവധി മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ലോകത്തെ 35 വിമാന സർവീസ് കമ്പനികൾക്ക് ഐടി സേവനം ഉറപ്പുവരുത്തുന്ന സ്ഥാപനമാണ് ഐബിഎസ്.
റ്റൂയി ഗ്രൂപ്പിന്റെ നിരവധി മേഖലകളിൽ ഐബിഎസിന്റെ സേവനം പ്രയോജനപ്പെടുത്തും. റ്റൂയി ഗ്രൂപ്പിന്റെ 5 എയർലൈൻ, ഫ്ലൈറ്റ് പ്ലാനിംഗ് ആൻഡ് കൺട്രോൾ, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ക്രൂയിംഗ്, മെയിന്റനൻസ് പ്ലാനിംഗ്, എച്ച്ആർ മേഖലകളിലാണ് ഐബിഎസ് സേവനം നൽകുക. ജർമ്മനിയിലെ ഹാനോവർ ആണ് റ്റൂയി ഗ്രൂപ്പിന്റെ ആസ്ഥാനം. നിരവധി ട്രാവൽ ഏജൻസികളും, 353 ഹോട്ടലുകളുടെ ശൃംഖലയും, 16 ക്രൂസ് കപ്പലുകളും, 5 യൂറോപ്യൻ എയർലൈനുകളിലെ വിമാനങ്ങളും സ്വന്തമായോ ഭാഗിക ഉടമസ്ഥതയിലോ ഉള്ള സ്ഥാപനമാണ് റ്റൂയി ഗ്രൂപ്പ്.
Also Read: ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്, നിലപാട് മാറ്റി ചൈന
Post Your Comments