ചെന്നൈ : ഹെല്‍മറ്റ് വെയ്ക്കാത്തതിന്റെ പേരില്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തില്‍ നിന്ന് മദ്രാസ് ഹൈക്കോടതി 50,000 രൂപ വെട്ടിക്കുറച്ചു. ചെന്നൈയിലെ ട്വിന്‍സ്റ്റാര്‍ മെറ്റല്‍ പ്രൊഡക്ട്സ് ജനറല്‍ മാനേജരായിരുന്ന മണിരാജിനാണ് തുക നഷ്ടമായത്.
2007 നവംബറില്‍ ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന മണിരാജിനെ കാര്‍ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മണിരാജ് പിന്നീട് 48 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്നതിനാല്‍ 7.5 ശതമാനം പലിശ സഹിതം 35,50,000 രൂപ നല്കാന് ട്രൈബ്യൂണല്‍ വിധിക്കുകയായിരുന്നു
ഇതിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. മണിരാജ് ഹെല്‍മറ്റ് ധരിക്കാത്തതിനാലാണ് പരിക്ക് ഗുരുതരമായതെന്നായിരുന്നു വാദം. ട്രൈബ്യൂണല്‍ ഇക്കാര്യം പരിഗണിച്ചില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.
ഇരുചക്രവാഹനം ഉപയോഗിക്കുമ്പോള്‍ ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന മോട്ടോര്‍ വാഹന നിയമം ലംഘിച്ചതായി കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് കണ്ടെത്തി. തുടര്‍ന്ന് നഷ്ടപരിഹാരത്തുകയില്‍ നിന്ന് 50,000 രൂപ കുറയ്ക്കാന്‍ ഉത്തരവിടുകയായിരു
Post Your Comments