രാജ്യത്ത് ആയുഷ് സ്റ്റാർട്ടപ്പ് രംഗത്ത് സാധ്യതകൾ വർദ്ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിന്റെ സമാപന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണക്കുകൾ പ്രകാരം, എട്ട് വർഷങ്ങൾക്കു മുൻപ് 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായങ്ങൾ ഇന്ന് 1.5 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്. കൂടാതെ, ആയുഷ് മേഖലയിൽ 40,000 എംഎസ്എംഇകളാണ് സജീവമായിട്ടുള്ളത്.
ഹെർബൽ മെഡിസിൻ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ നിലവിലെ ആഗോള വിപണി 120 ബില്യൺ ഡോളറായാണ് ഉയർന്നിട്ടുള്ളത്. ‘രാജ്യത്ത് പരമ്പരാഗത വൈദ്യശാസ്ത്രം വികസനത്തിന്റെ പാതയിലാണ്. അതിന്റെ എല്ലാ സാധ്യതകളും നാം പൂർണമായും പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്’, പ്രധാനമന്ത്രി പറഞ്ഞു.
Also Read: റേഷൻ സാധനങ്ങൾ കടത്തി: സപ്ലൈക്കോ ജീവനക്കാരൻ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
ഇത്തവണ മൂന്ന് ദേശീയ ആയുഷ് ഇൻസ്റ്റ്യൂട്ടുകളാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഗോവ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിൻ ഗാസിയാബാദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി ഡൽഹി എന്നിവയാണ് ഉദ്ഘാടനം ചെയ്ത ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ.
Post Your Comments