Latest NewsNewsBusiness

ധൻസേരി ടീ ആന്റ് ഇൻഡസ്ട്രീസ്: പുതിയ ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും

ആസാമിലെ ടിൻസുകിയ ജില്ലയിലാണ് രണ്ട് തേയില തോട്ടങ്ങളും സ്ഥിതി ചെയ്യുന്നത്

രാജ്യത്ത് ബിസിനസ് വിപുലീകരിക്കാനൊരുങ്ങി ധൻസേരി ടീ ആന്റ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, അപീജയ് സുരേന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ അപീജയ് ടീ ലിമിറ്റഡിൽ നിന്ന് രണ്ട് തേയില തോട്ടങ്ങൾ കൂടി സ്വന്തമാക്കാനാണ് പദ്ധതിയിടുന്നത്. മുൻപ് ആസാമിലെ നാല് തേയില തോട്ടങ്ങൾ വാങ്ങാൻ വാറൻ ടീയുമായി കരാറിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.

ആസാമിലെ ടിൻസുകിയ ജില്ലയിലാണ് രണ്ട് തേയില തോട്ടങ്ങളും സ്ഥിതി ചെയ്യുന്നത്. ഈ തേയില തോട്ടങ്ങൾ 109 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുക. ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിൽ ഇരുകമ്പനികളും ഒപ്പുവച്ചിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാനി​റ​ങ്ങി​യ വ​യോ​ധി​കയ്ക്ക് ടോ​റ​സ് ലോ​റി​യ്ക്കടിയിൽപ്പെട്ട് ദാരുണാന്ത്യം

നിലവിലെ കണക്കുകൾ പ്രകാരം, 6.5 ദശലക്ഷം കിലോഗ്രാം തേയിലയാണ് ധൻസേരി ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ, പുതിയ കരാർ പ്രാബല്യത്തിലാകുന്നതോടെ, ചെറുകിട തേയില കർഷകരിൽ നിന്ന് വാങ്ങിയത് ഉൾപ്പെടെയുള്ള ഉൽപ്പാദനം 14.6 ദശലക്ഷം കിലോഗ്രാമായാണ് ഉയരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button