India

സ്വവര്‍ഗ രതി; നിലപാട് വ്യക്തമാക്കി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബളേ. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് ദത്തത്രേയ ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റുള്ളവരെ ബാധിക്കാത്തിടത്തോളംഅത് കുറ്റകരമല്ല. ലൈംഗികത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിപരമായ കാര്യമാണെന്നും ദത്തത്രേയ പറഞ്ഞു.

ലൈംഗിക താല്പര്യങ്ങള്‍ സ്വകാര്യവും വ്യക്തിപരവുമാണ്. ആര്‍.എസ്.എസ് എന്തിനാണ് അതിനെക്കുറിച്ച് പൊതുവേദിയില്‍ അഭിപ്രായം പറയുന്നത്?. ആര്‍.എസ്.എസിന് അതില്‍ പ്രത്യേക കാഴ്ചപ്പാട് ഒന്നുമില്ല. അതില്‍ ആളുകള്‍ക്ക് ഓരോ വഴികളുണ്ട്. ലൈംഗികതയിലെ വ്യക്തിതാല്പര്യങ്ങള്‍ ആര്‍.എസ്.എസില്‍ ചര്‍ച്ച ചെയ്തിട്ടില്ല, ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 377 പ്രകാരം സ്വവര്‍ഗ രതി ഇന്ത്യയില്‍ കുറ്റകരമാണ്. 2009ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി 2013 ല്‍ ആ വിധി തിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button