India

കുതിരയുടെ കാല്‍ തല്ലിയൊടിച്ച കേസ്; ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

ലക്നോ: ഡറാഡൂണില്‍ പ്രതിഷേധത്തിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ ഗണേഷ് ജോഷി അറസ്റ്റില്‍. കഴിഞ്ഞ 14നാണ് പ്രതിഷേധ മാര്‍ച്ച് തടയാനെത്തിയ പോലീസ് സംഘത്തിലെ ശക്തിമാന്‍ എന്ന കുതിരയെ ലാത്തി ഉപയോഗിച്ച് അടിച്ചത്. സംഭവത്തില്‍ ജോഷിക്കും അനുയായികള്‍ക്കുമെതിരേ നെഹ്റു കോളനി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത് അപലപിച്ചു. തനിക്കെതിരായ ആരോപണം നിഷേധിച്ച എംഎല്‍എ വ്യാഴാഴ്ച കുതിരലായത്തിലെത്തി ചികിത്സയില്‍ കഴിയുന്ന കുതിരയെ സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button