ന്യൂഡല്‍ഹി : ഒവൈസിയെ പോലെയുള്ളവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്. കഴിഞ്ഞദിവസം ഒവൈസിക്കെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച എഴുത്തുകാരനും എംപിയുമായ ജാവേദ് അക്തറിനെ അനുകൂലിച്ചു കൊണ്ടാണ് തസ്ലിമയുടെ ട്വീറ്റ്. ട്വിറ്ററില്‍ ഭാരത് മാതാ കീജയ് എന്നും അവര്‍ കുറിച്ചു.
തന്റെ കഴുത്തില്‍ കത്തി വച്ചാലും താന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് ഓള് ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമിന് (എഐഎംഐഎം) നേതാവ് അസാദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു. അങ്ങനെ മുദ്രാവാക്യം മുഴക്കാന്‍ ഭരണഘടന ആവശ്യപ്പെടുന്നില്ലും അദ്ദേഹം പറഞ്ഞു.
Post Your Comments