India

ഇന്ത്യയില്‍ വില്‍ക്കുന്ന 68 ശതമാനം പാലും മായം കലര്‍ത്തിയത്

    ഇന്ത്യയില്‍ വിറ്റഴിയുന്ന 68 ശതമാനും പാലും ശുദ്ധമല്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍.2011ലെ കണക്കുകളെ ഉദ്ധരിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
     മായം ചേര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയാണ് ഇതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വിശദമാക്കുന്നു. നാല്‍പ്പത് സെക്കന്റ് കൊണ്ട് പാലിലെ മായത്തിന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനം പരീക്ഷണ ഘട്ടത്തിലാണ് എന്ന് ആരോഗ്യമന്ത്രി പറയുന്നു. പലതരം രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് പാലില്‍ മായം ചേര്‍ക്കുന്നത്. ഇതെല്ലാം തിരിച്ചറിയുന്ന ഒറ്റ പരീക്ഷണ കിറ്റാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. അഞ്ച് പൈസ മുതല്‍ പത്ത് പൈസ വരെ മാത്രം ചെലവാക്കിയുള്ള പരിശോധന.
      സോഡാപൊടിയും ഗ്ലൂക്കോസും വൈറ്റ് പെയിന്റും സോപ്പു പൊടിയുമെല്ലാം പാലില്‍ മായം ചേര്‍ക്കാനും നിറത്തിനുമായി ചേര്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആരോഗ്യത്തിന് അതീവ ഹാനികരമായ ഈ രാസവസ്തുക്കളെ പാലില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.. ജിപിഎസ് സംവിധാനമൊരുക്കി പാല്‍ വിതരണ സംവിധാനത്തെ നിരീക്ഷിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button