ദോഹ: ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയെ തകർത്ത് അര്‍ജന്റീനയ്ക്ക് ക്വാർട്ടറിൽ. രണ്ടിനെതിരെ ഒരു ഗോളിനാണ് ലയണൽ മെസിയും സംഘവും ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യപകുതിയിലെ 35-ാം മിനിറ്റില്‍ ലയണൽ മെസിയുടെ ഗോളിൽ അർജന്റീന മുന്നിലെത്തി. രണ്ടാം പകുതിയുടെ 57-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് രണ്ടാക്കിയുയർത്തി.
77-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോളിലൂടെ ഓസ്ട്രേലിയ ആശ്വാസ ഗോൾ നേടി. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയ അര്‍ജന്റീനയ്ക്കായിരുന്നു മുൻതൂക്കം. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഡിസംബര്‍ 10 ശനിയാഴ്ച രാത്രി 12.30നാണ് മത്സരം.
അതേസമയം, ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്കായി ഇതുവരെ 9 ഗോൾ നേടിയ മെസി ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ മറികടന്നു. 1986ലെ ലോകകപ്പ് ജേതാവായ മറഡോണ അർജന്റീനയ്ക്കുവേണ്ടി ലോകകപ്പിൽ ആകെ എട്ട് ഗോളുകൾ നേടിയിട്ടുണ്ട്, ഖത്തറിൽ തന്റെ മൂന്നാം ഗോളോടെ മെസി ആ നേട്ടം മറികടന്നു.
10 ഗോളുകളുമായി ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ടയാണ് മെസിക്ക് മുകളിലുള്ളത്. തന്റെ പ്രൊഫഷണല്‍ കരിയറിലെ 1000-മത്തെ മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം. ലോകകപ്പ് നോക്കൗട്ട് സ്റ്റേജിലെ മെസിയുടെ ആദ്യ ഗോള്‍ കൂടിയാണിത്. ആ ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളുകളാണ് മെസി അര്‍ജന്റീനയ്ക്കായി നേടിയിട്ടുള്ളത്.
Post Your Comments