ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. നേപ്പാൾ എയർലൈൻസിന്‍റെ ആർഎ 206, എയർഇന്ത്യയുടെ എ.ഐ 075 വിമാനങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനങ്ങളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി പരിശോധന നടത്തി. പരിശോധനയില്‍ സംശയകരമായ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
Post Your Comments