NewsIndia

മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിന്

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മുങ്ങിയ വിവാദ വ്യവസായി വിജയ്മല്യയുടെ സ്വത്ത് ലേലം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മുംബൈയിലെ മല്യയുടെ കമ്പനി ഓഫീസായിരുന്ന കിങ്ഫിഷര്‍ ഹൗസും വിമാന കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമാണ് ലേലത്തിന് വെക്കുന്നത്. സേവന നികുതി വിഭാഗത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ലേലം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്‌റ്റേറ്റ് ബാങ്കിന് ഉള്ള 1,623 കോടി ഉള്‍പ്പെടെ 9,000 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതിന് പുറമെ സേവന നികുതി വിഭാഗത്തിന് 812 കോടിയും നല്‍കാനുണ്ട്. മുംബൈ വിമാനത്താവളത്തിനടുത്തുള്ള കിങ്ഫിഷര്‍ ഹൗസിന് 150 കോടിയും എയര്‍ബസിന് 600 കോടിയുമാണ് അടിസ്ഥാന  വിലയായി കണക്കാക്കുന്നത്.

2005 മെയില്‍ തുടങ്ങിയ കിങ്ഫിഷന്‍ എയര്‍ലൈന്‍സ് ഒരു ഘട്ടത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായിരുന്നു. പിന്നീട് സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് 2012 ഒക്ടോബറില്‍ ഇതിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടുകയുമായിരുന്നു. ഗോവയിലുള്ള കിങ് ഫിഷര്‍വില്ലയും വരും ദിവസങ്ങളില്‍ ലേലം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button