മീററ്റ്: സമൂഹ മാധ്യമങ്ങളില്‍ സജീവമായ പ്രവര്‍ത്തകര്‍ക്കാകും 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ അവസരം നല്‍കുകയെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ഫേസ്ബുക്കിലെ സ്വന്തം പേജിന് 25,000 ലൈക്കും ട്വിറ്ററില്‍ 25,000 പിന്തുടര്ച്ചക്കാരും വേണമെന്നതാണ് മാനദണ്ഡം.
പാര്‍ട്ടിയുടെ ഈ നിര്‍ദേശത്തെ യു.പിയിലെ നേതാക്കള്‍ ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. എങ്ങനെയും പാര്‍ട്ടി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാനാണ് നേതാക്കളുടെ ശ്രമം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ലക്ഷ്മികാന്തിന്റെ ഉറച്ച വിശ്വാസം. നിലവില്‍ അദ്ദേഹത്തിന് 10,000 ട്വിറ്റര്‍ പിന്തുടര്ച്ചക്കാരാണ് ഉള്ളത്. ഷാംലി എം.എല്‍.എ സുരേഷ് റെയ്നക്ക് 12,856 ട്വിറ്റര്‍ പിന്തുടര്ച്ചക്കാരും മീററ്റില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ രാജേന്ദ്ര അഗര്‍വാളിന് 13,957 ഫേസ്ബുക്ക് ലൈക്കുമുണ്ട്
Post Your Comments