രാജ്യത്തെ രണ്ടു തട്ടിലാക്കിയ അസഹിഷ്ണുതാ വിവാദതത്തിലെ ഒരു കേന്ദ്രബിന്ദുവായിരുന്നു പാക്കിസ്ഥാനി ഗസല്‍വസന്തം ഗുലാം അലി. മഹാരാഷ്ട്രയിലെ ബിജെപി ഗവണ്മെന്‍റിന്‍റെ ഭാഗമായ ശിവസേന മുംബൈ, പൂനെ എന്നിവടങ്ങളില്‍ പാക്കിസ്ഥാനി സ്വദേശിയായ ഗുലാം അലി പാടുന്നതിനെ എതിര്‍ത്തത് വന്‍ വിവാദത്തിന് തിരികൊളുത്തുകയും കേന്ദ്രസര്‍ക്കാര്‍ അതിന്‍റെ പേരില്‍ ഇനിയും നിലയ്ക്കാത്ത കുറ്റപ്പെടുത്തലുകള്‍ക്ക് പാത്രമാവുകയും ചെയ്തു.
ഇപ്പോള്‍, ബിജെപി തന്നെ ഭരിക്കുന്ന ഗുജറാത്തില്‍ ഗുലാം അലി പാടാന്‍ പോവുകയാണ്. അസഹിഷ്ണുത കാരണമാണ് ഗുലാം അലിയെ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാടാന്‍ അനുവദിക്കാത്തതെന്ന വാദം ഉന്നയിച്ചവര്‍ ഇനി പുതിയ ആയുധം തേടി പോകേണ്ട അവസ്ഥയാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. ചിത്രകുന്ധം ട്രസ്റ്റ് എന്ന സംഘടന ഗുജറാത്തിലെ ഭാവ്നഗറില്‍ മാര്‍ച്ച് 19 മുതല്‍ 22 വരെ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയിലാണ് ഗുലാം അലിയെ ഗസലിന്‍റെ മായികത പകരാന്‍ ക്ഷണിച്ചിരിക്കുന്നത്.
പ്രമുഖ ആത്മീയ നേതാവായ മോരാരി ബാപ്പുവിന്‍റെ സംഘടനയാണ് ചിത്രകുന്ധം ട്രസ്റ്റ്. അഹമ്മദാബാദില്‍ നിന്ന്‍ 175-കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മാഹുവാ താലൂക്കിലെ തല്‍ഗജര്‍ദ ഗ്രാമത്തിലാണ് സാംസ്കാരിക പരിപാടി അരങ്ങേറുക. ഗുലാം അലിയെക്കൂടാതെ ഒരുപറ്റം പ്രമുഖ കലാകാരന്മാരും പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി അലിക്ക് ‘ഹനുമന്ത് പുരസ്ക്കാരവും’ സമ്മാനിക്കും.
Post Your Comments