Latest NewsNewsLife Style

ഓർമശക്തി വര്‍ദ്ധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഇവ കഴിക്കാം

 

പരീക്ഷ എന്നു കേട്ടാൽ കുട്ടികളെക്കാൾ ടെൻഷൻ മാതാപിതാക്കൾക്കാണ്. പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളുടെ ഓർമശക്തി വര്‍ദ്ധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണ പദാർഥങ്ങളുണ്ട്. അവ ഏതെക്കെയെന്നു നോക്കാം.

ബ്രക്കോളി, ബ്രസൽ, സ്പ്രൗട്ട്സ് തുടങ്ങിയ കടും നിറങ്ങളിലെ ഇലവർഗങ്ങൾക്കു തലച്ചോറിലെ പ്രവർത്തനവേഗം മെച്ചപ്പെടുത്താൻ കഴിയും. ബ്രക്കോളി വേവിച്ച് സാലഡിന്റെ രൂപ്പത്തിൽ കുട്ടികൾക്കു നൽകാവുന്നതാണ്.

ചുവപ്പ്, പച്ച നിറങ്ങളിലുള്ള ചീര ഏറെ ഉത്തമമാണ്. ഫൈറ്റോ കെമിക്കൽസ് അടങ്ങിയ സ്ട്രോബെറി, ബട്ടർഫ്രൂട്ട്, ഓറഞ്ച്, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയവയും തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി കൂട്ടുന്നതിനും ഉത്തമമാണ്.

കടൽ മത്സ്യങ്ങളായ അയല, മത്തി, ചൂര തുടങ്ങിയവയിൽ ഒമേഗ 3 അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു പുറമേ സോയാബീൻ, ബദാം, വാൽനട്ട് എന്നിവയും ഒമോഗ 3 സമ്പുഷ്ടമായവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button