India

വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരന്റെ ആവശ്യത്തോട് വധു പ്രതികരിച്ചത്

ലക്‌നൗ : വിവാഹ വേദിയില്‍ വരനെ വേണ്ടെന്ന് വധു പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ മതുരയിലാണ് സംഭവം. വധുവിന്റെ മനസ്സ് മാറ്റാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരന്‍ തനിക്ക് മറ്റൊരു വധുവിനെ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. വരന്‍ മദ്യപിച്ച് ലക്കുകെട്ടാണ് വിവാഹ മണ്ഡപത്തില്‍ എത്തിയത്. വധുവിനെതിരെ ക്ഷുപിതനായ വരന്‍, വധുവിനെ മാറ്റിനല്‍കണമെന്നും വേദിയിലെ പെണ്‍കുട്ടികളില്‍ നിന്നും തനിക്ക് യോജിച്ചതിനെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതയായ വധു വിവാഹം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

വരന്‍ മടങ്ങിപ്പോകുമ്പോള്‍ വിവാഹത്തിന് മുടക്കിയ പണം നല്‍കിയിട്ട് പോകണമെന്നും വരന്റെ ബന്ധുക്കളോട് യുവതി നിര്‍ദേശിച്ചു. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയായ വരനും കുടുംബവും ഉടന്‍ തന്നെ വേദി വിട്ടു. വിവാഹ സല്‍ക്കാരത്തിനും മറ്റുമായി വധുവിന്റെ കുടുംബം ചിലവാക്കിയ പണം മടക്കി നല്‍കിയ ശേഷമാണ് സംഘം മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button