IndiaNews

ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ വ്യവസ്ഥകളോടെ റിയല്‍ എസ്‌റ്റേറ്റ് ബില്‍ നിയമമാകുന്നു: ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ഭവനനിര്‍മാണ മേഖലയില്‍ വാങ്ങുന്നവന്റേയും വില്‍ക്കുന്നവന്റേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന റിയല്‍ എസ്റ്റേറ്റ് ബില്‍ ലോക്‌സഭ പാസാക്കി. രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ ബില്‍ നിയമമാകും. 2022 നകം ‘ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള വഴിയില്‍ സുപ്രധാന നാഴികക്കല്ലാണിത്.

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമ നയങ്ങളെ എതിര്‍ത്തുവന്ന ബി.ജെ.പി, അധികാരത്തിലെത്തിയപ്പോള്‍ സ്വീകരിക്കുന്ന നിലപാട്മാറ്റത്തിന് ഉദാഹരണമാണ് ബില്ലെന്ന് കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു.

ഉപയോക്താക്കളുടെ താല്‍പ്പര്യ സംരക്ഷണത്തിന് ജില്ലാതലത്തിലും മേല്‍നോട്ട സമിതികള്‍ ഉണ്ടാകണമെന്ന് എം.കെ.രാഘവന്‍ എം.പിയും ആവശ്യപ്പെട്ടു

സംസ്ഥാന-കേന്ദ്ര നിയമങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നായിരുന്നു ഇ.ടി.മുഹമ്മദ് ബഷീറിന്റെ നിര്‍ദേശം

രാജ്യത്ത് കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ള മേഖലയാണ് റിയല്‍ എസ്റ്ററ്റ്.

നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍
. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ സംസ്ഥാനങ്ങളില്‍ റെഗുലേറ്ററി അതോറിറ്റി,അതിന് മുകളില്‍ ട്രൈബ്യൂണല്‍.
. താമസത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള പദ്ധതികള്‍, അപ്പാര്‍ട്ട്‌മെന്റ്, പ്ലോട്ട്, കെട്ടിടം എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും. വിവിധ ഏജന്‍സികളില്‍ നിന്നും ലഭിച്ച അനുമതികള്‍, മുന്‍ പദ്ധതികളുടെ സ്ഥിതി വിവരം തുടങ്ങിയവ സഹിതമാണ് രജിസ്‌ട്രേഷന് അപേക്ഷിക്കേണ്ടത്.

. ഉപയോക്താക്കളില്‍ നിന്നും വാങ്ങുന്ന പണത്തിന്റെ 70ശതമാനം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം. ഒരു പദ്ധതിയുടെ പണം മറ്റ് പദ്ധതികള്‍ക്കായി വക മാറ്റാനാകില്ല

. അനുമതി വ്യവസ്ഥ ലംഘിച്ചാല്‍ രജിസ്‌ട്രേഷന്‍ നഷ്ടപ്പെടും.

. പദ്ധതി നിശ്തിത സമയത്ത് പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ അതുവരെ വാങ്ങിയ പണവും പലിശയും നഷ്ടപരിഹാരവും പ്രമോട്ടര്‍ നല്‍കണം.

. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭിക്കാന്‍ ഉപയോക്താവിന് അവകാശമുണ്ട്. പ്രമോട്ടര്‍ക്ക് നല്‍കാനുള്ള പണത്തിന്റെ ഗഡുക്കളില്‍ വീഴ്ച വരുത്തിയാല്‍ പലിശ നല്‍കണം.

. ഉപയോഗിക്കാവുന്ന ഫ്‌ളോര്‍ ഏരിയയാണ് കാര്‍പെറ്റ് ഏരിയയായി കണക്കാക്കുക. ഫ്‌ളാറ്റിലെ ബാല്‍ക്കണി, സ്വകാര്യ ഉപയോഗത്തിനുള്ള തുറന്ന ടെറസ് എന്നിവ ഇതില്‍ ഉള്‍പ്പെടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button