തൃപ്പൂണിത്തുറ: 15കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്ത് അറസ്റ്റിൽ. ഇടുക്കി കുമളി ചക്കുപള്ളം സ്വദേശി റോഷിൻ തോമസിനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഈ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കിവന്ന പ്രതി വടക്കാഞ്ചേരി സ്വദേശിയായ യുവതിയുമായി ഒന്നിച്ച് താമസിക്കുകയായിരുന്നു. യുവതിയുടെ ആദ്യ ബന്ധത്തിലെ മൂന്ന് പെൺമക്കളിൽ മൂത്തയാളെയാണ് പീഡിപ്പിച്ചത്.
Read Also : ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്
യുവതി വിദേശത്താണ്. പ്രതി ബിയർ നൽകി പീഡിപ്പിച്ച കാര്യം കുട്ടി സ്കൂൾ പ്രിൻസിപ്പലിനോട് പറയുകയായിരുന്നു. തുടർന്ന്, പ്രിൻസിപ്പലാണ് പൊലീസിൽ അറിയിച്ചത്. പ്രതിയുടെ കാർ പൊലീസ് പിടിച്ചെടുത്തു.
ഇൻസ്പെക്ടർമാരായ പ്രദീപ് എം, രേഷ്മ വി.ആർ, എ.എസ്.ഐമാരായ സന്തോഷ് എം.ജി. രാജീവ്നാഥ്, പ്രിയ .എസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ. മേനോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments