India

സിപിഎം അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണമന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രമാണിച്ച് സിപിഎം കേരളത്തില്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പരാതി സമര്‍പ്പിക്കാനും ബിജെപി തീരുമാനിച്ചു.
കേരളത്തില്‍ നിലവില്‍ അസാധാരണ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമങ്ങള്‍ ഇതിനുദാഹരണമാണ്. കൊലപാതക ആക്രമണ പരമ്പരകള്‍ നടത്തി ജനങ്ങളെ ഭീതിയിലാക്കാനും അവരുടെ ജനാധിപത്യ അവകാശങ്ങള്‍ കവരാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നും ബിജെപി നേതാക്കളായ സ്മൃതി ഇറാനിയും രാജീവ് പ്രതാപ് റൂഡിയും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയുള്ള ബഹുജന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കാനും ബിജെപി തീരുമാനിച്ചു. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപിയുടെ നീക്കം.കേരളത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനം മനുഷ്യത്വ രഹിതമായി മാറിക്കഴിഞ്ഞു. എതിര്‍ ശബ്ദമുയര്‍ത്തുന്നവനെ നിഷ്‌കരുണം സിപിഎം ഇല്ലാതാക്കുകയാണ്. ദേശിയതലത്തില്‍ സിപിഎമ്മിന്റെ സഹായം തേടിയ കോണ്‍ഗ്രസ് കേരളത്തില്‍ അവരെ സഹായിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button