തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻകര സലീമിന്റെ മകൻ ഹാഷി(കാച്ചി-39)മാണ് മരിച്ചത്.
മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപാസിൽ ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. വെങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഹാഷിമിന്റെ ഇരുചക്ര വാഹനത്തിലേക്ക് കാറിടിക്കുകയായിരുന്നു.
Read Also : ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം; പ്രാഥമിക പട്ടികയിൽ 85 പേർ
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹാഷിമിന്റെ തലക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഉന്നത ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന്, ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
കബറടക്കം നടത്തി. ഭാര്യ: തട്ടക്കുഴ തൊട്ടിപ്പറമ്പിൽ ജിസ്ന. മക്കൾ: ഇശൽ ഫാത്തിമ, ഐദിൻ സൈറ.
Post Your Comments