രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ സേവനമനുഷ്ഠിക്കുന്ന മാനേജിംഗ് ഡയറക്ടർ, സിഇഒ എന്നിവരുടെ സേവന കാലാവധി ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കാലാവധി 10 വർഷത്തേക്കാണ് നീട്ടിയത്. നിലവിലെ കാലാവധി അഞ്ച് വർഷമാണ്. വിദഗ്ധരുടെ സേവനത്തുടർച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കാലാവധി ദീർഘിപ്പിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങൾ പ്രബലത്തിലാകുന്നതോടെ, പരമാവധി 10 വർഷമോ, വിരമിക്കൽ പ്രായ പരിധിയായ 60 വയസ് തികയുന്നത് വരെയോ ബാങ്ക് മേധാവികൾക്ക് പദവിയിൽ തുടരാൻ സാധിക്കുന്നതാണ്.
പുതിയ ഭേദഗതി മുഴുവൻ സമയ ഡയറക്ടർമാർക്ക് ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, മാനേജിംഗ് ഡയറക്ടർ, സിഇഒ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അവരെ അതത് സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. നാഷണലൈസ്ഡ് ബാങ്ക്സ് അമെൻഡ്മെന്റ് സ്കീം 2022 എന്ന ഭേദഗതിയിലൂടെയാണ് ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ കഴിയുക.
Also Read: റിലീസിന് മുമ്പ് ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ പ്രമുഖ യൂട്യൂബ് ചാനലിൽ: പോലീസ് കേസെടുത്തു
Post Your Comments