ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍, പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വെള്ളം കുടിച്ച് വേണം ദിവസം തുടങ്ങാന്‍. ഇതിന് ശേഷം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. അതിനും അല്‍പസമയത്തിന് ശേഷം മാത്രമാണ് ചായ കുടിക്കേണ്ടത്.
Read Also : നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് യുഎഇ
ചായ കുടിച്ച ശേഷം ക്ഷീണം, ഉറക്കച്ചടവ് എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ തോന്നുന്നത് രാവിലെ വെറുംവയറ്റിൽ ചായ കുടിക്കുന്നത് കൊണ്ടാണ്. ദിവസത്തില്‍ രണ്ട് കപ്പ് ചായ മാത്രമേ കുടിക്കാവൂ. ഇതിലധികം ചായ കഴിക്കുന്നത് അത്ര നല്ലതല്ല. അതുപോലെ വൈകുന്നേരത്തിന് ശേഷം ചായ പൂര്‍ണമായും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
Post Your Comments