തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. പ്രാണനെ പോലെ സ്നേഹിച്ച പ്രണയിനിയിൽ നിന്നും ഒരിക്കലും പ്രതിക്ഷിക്കാത്ത നീക്കം ഉണ്ടായപ്പോഴും അവസാന നിമിഷത്തിലും അവൻ ഗ്രീഷ്മയെ അവിശ്വസിച്ചിരുന്നില്ല. മരണക്കിടക്കയിൽ പോലും തന്റെ പ്രണയിനിയെ അവിശ്വസിക്കാൻ അവൻ തയ്യാറായില്ല. ആ വിശ്വാസത്തിൽ തന്നെയാണ് അവൻ ഭൂമിയിൽ നിന്നും വിട പറഞ്ഞതും.
ഷാരോണിന്റെ ഈ വിശ്വാസം തന്നെയായിരുന്നു ഒരിക്കലും പിടിക്കപ്പെടില്ലെന്ന ഗ്രീഷ്മയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. ഷാരോണിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുമ്പോഴും ഗ്രീഷ്മ കുറ്റം നിഷേധിച്ചതിന് കാരണവും ഈ വിശ്വാസം തന്നെയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാണ് ഒടുവിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പോലീസ് പറയുന്നു. അതേസമയം, ഷാരോണും പെൺകുട്ടിയും തമ്മിലുള്ള ചാറ്റുകൾ പുറത്തു വന്നിട്ടുണ്ട്. താൻ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോൺ കുടിച്ചതെന്നും കഷായം കഴിച്ച് തീരേണ്ട അവസാന ദിവസമായിരുന്നെന്നും പറയുന്നത് പെൺകുട്ടി അയച്ച ശബ്ദസന്ദേശത്തിൽ കേൾക്കാം. താൻ മറ്റൊന്നും നൽകിയിട്ടില്ലെന്നും അവനെ താൻ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും പെൺകുട്ടി ചാറ്റിൽ ചോദിക്കുന്നുണ്ട്. ഇതേ കഷായം താനും തന്റെ ചേച്ചിയും കുടിച്ചിട്ടുള്ളതായും അതിനാൽ കഷായത്തിൽ പ്രശ്നമില്ലെന്നും പെൺകുട്ടിയുടെ സന്ദേശത്തിലുണ്ട്.
Post Your Comments