India

മുസാഫര്‍ നഗര്‍ കലാപം: പ്രചരിപ്പിച്ചതെല്ലാം നുണ;മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

ലഖ്‌നൗ:മുസാഫര്‍ നഗറില്‍ മൂന്നുവര്‍ഷംമുമ്പ് ഉണ്ടായ വര്‍ഗ്ഗീയ കലാപം മാധ്യമങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചതാണ് . കലാപത്തില്‍ പ്രതിസ്ഥാനത്ത് ബി.ജെ.പി.യും സംഘപരിവാറും ആയിരുന്നു. പക്ഷെ ജസ്റ്റിസ് വിഷ്ണുസഹായ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവെച്ചു.

700 പേജുള്ള റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും ബി.ജെ.പി.യുടെ പങ്കിനെ കുറിച്ചോ ഒരു ബി.ജെ.പി നേതാവിന്റെ പേര് പോലുമോ ഉണ്ടായിരുന്നില്ല. പക്ഷെ കലാപം ശക്തമാകാന്‍ ചില മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനവും കാരണമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുമുണ്ട്. മാധ്യമങ്ങളുടെ പ്രചരണം മൂലം ബി.ജെ.പി എം.പിയായ സംഗീത് സോമിനെ പോലീസ് അറസ്റ്റ് ചെയ്യുകവരെ ചെയ്തു. കലാപത്തിന്റെ കാരണം രഹസ്യവിവര റിപ്പോര്‍ട്ടിലെ വീഴ്ച, സമയത്ത് കൃത്യമായ തീരുമാനം എടുക്കുന്നതില്‍ പോലീസ് പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച പരാജയം എന്നിവയാണ് എന്നാണു റിപ്പോര്‍ട്ടില്‍ ഉള്ളത്. പോലീസിന് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതാണ് നിയന്ത്രണാതീതമാകാന്‍ കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു:

2014 ആഗസ്ത് 27ന് ഷാനവാസ്, ഗൗരവ്, സച്ചിന്‍ എന്നീ യുവാക്കളുടെ മരണത്തിനിടയാക്കിയ സംഭവം ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിനു കാരണമായി. മുസാഫര്‍നഗര്‍, ഷാമിലി എന്നിവിടങ്ങളില്‍ അവിടവിടെ കലാപങ്ങളുണ്ടായി. അതിനിടെ, കാവാളില്‍ ഗൗരവിനെയും സച്ചിനെയും കൊലപ്പെടുത്തുന്നതിനു മുമ്പ് ചിലര്‍ ചേര്‍ന്നു പീഡിപ്പിക്കുന്ന വീഡിയോ പ്രചരിച്ചു. ഇരുവിഭാഗത്തില്‍പ്പെട്ടവരുടെയും ഏറെ പ്രകോപനമായ പ്രസംഗങ്ങള്‍ നടന്നു. കലാപം ശക്തമാകാന്‍ ചില മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനവും കാരണമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button