KeralaLatest NewsIndia

കൊച്ചിയിൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു, കൂടെ താമസിച്ച ആൾക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

കൊച്ചി: എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശി ഭഗീരഥി ധാമിയെന്ന് സ്ഥിരീകരണം. ലക്ഷ്മി എന്ന പേരില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. ഒപ്പം താമസിച്ചിരുന്ന റാം ബഹദൂറിനായി തെരച്ചില്‍ തുടരുകയാണ്. വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ ഇയാള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഇരുവരും നല്‍കിയിരുന്ന മേല്‍വിലാസവും മറ്റുരേഖകളും തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഇരുവരും ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ദമ്പതികളാണെന്ന് പരിചയപ്പെടുത്തിയാണ് വീട് വാടകയ്‌ക്കെടുത്തത്. എന്നാല്‍ വഴക്ക് പതിവായതോടെ വീടൊഴിയാന്‍ ഉടമസ്ഥന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് അഞ്ച് ദിവസം മുമ്പ് ഇരുവരെയും കാണാതായത്.

നാട്ടില്‍ പോയതാകുമെന്നാണ് വീട്ടുടമ കരുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button