Latest NewsNewsIndia

പുരുഷന്റെ ലൈംഗികാസക്തി കുറയ്ക്കുന്നു: ബംഗാളിൽ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ നേതാവ്

കൊൽക്കത്ത: ബംഗാളിൽ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. പുരുഷന്റെ ലൈംഗികാസക്തി കുറയ്ക്കുന്നുവെന്ന പരാതി ഉയർന്നുവെന്ന് ആരോപിച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ബംഗാളിലെ കടകൾ അടപ്പിച്ചത്. കൂച്ച് ബെഹാറിലെ രണ്ട് പ്രാദേശിക ബിരിയാണി കടകളാണ് അടച്ച് പൂട്ടിയത്. മമത ബാനർജി സർക്കാരിലെ മുൻ മന്ത്രി രവീന്ദ്രനാഥ് ഘോഷാണ് കടകൾ അടപ്പിച്ചത്.

Read Also: കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍

പുരുഷന്റെ ലൈംഗികാസക്തി കുറയ്ക്കുന്ന ചേരുവകളാണ് ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്തെ ജനങ്ങൾക്ക് പരാതിയുണ്ടെന്നാണ് രവീന്ദ്രനാഥ് ഘോഷ് പറഞ്ഞത്. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പ്രദേശത്ത് ബിരിയാണി വിൽക്കുന്നുണ്ടെന്നും ലൈസൻസില്ലാതെയാണ് കടകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂച്ച് ബിഹാർ മുനിസിപ്പാലിറ്റിയുടെ നിലവിലെ ചെയർമാൻ കൂടിയാണ് രവീന്ദ്രനാഥ് ഘോഷ്.

Read Also: ‘മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല’ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button