ധാക്ക: ബംഗ്ലാദേശ് ഇസ്ലാമിനുള്ള രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന ബഹുമതി നീക്കം ചെയ്യാന്‍ ഒരുങ്ങുന്നു. ക്രിസ്ത്യന്‍, ഹിന്ദു, ഷിയ എന്നീ വിഭാഗങ്ങള്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക മതമെന്ന പദവി ഉപേക്ഷിക്കാന്‍ ബംഗ്ലാദേശ് തയ്യാറെടുക്കുന്നത്.
രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പദവി എടുത്തുകളയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വാദം പുരോഗമിക്കുകയാണ്. 1988 ലാണ് ഇസ്ലാം ബംഗ്ളാദേശിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നത്. രാജ്യത്തെ 90 ശതമാനം ജനങ്ങളും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ഹിന്ദുക്കള്‍ എട്ടു ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങള്‍ എല്ലാം കൂടി രണ്ടു ശതമാനവുമാണ് .
Post Your Comments