India

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ ക്ഷണക്കത്തടിച്ച നവദമ്പതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

മുംബൈ: വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. പക്ഷേ ചില വ്യത്യസ്തതകള്‍ അബദ്ധങ്ങളിലേക്കും ചെന്ന് ചാടിക്കാറുണ്ട്. ഇവിടെ നവദമ്പതികളായ ഒരു യുവാവിനും യുവതിക്കുമാണ് വ്യത്യസ്തത പരീക്ഷിച്ച് പണികിട്ടിയത്. അതിനിടയാക്കിയതാകട്ടെ അവരുടെ വിവാഹ ക്ഷണക്കത്തും.

മുംബൈയിലെ റിഞ്ചല്‍-വിക്രാന്ത് ദമ്പതികളാണ് പുലിവാല് പിടിച്ചത്. ഒരു ‘വെറൈറ്റി’ക്ക് വേണ്ടി ആധാര്‍ കാര്‍ഡിന്റെ രൂപത്തിലാണ് ഇരുവരും തങ്ങളുടെ വിവാഹക്ഷണക്കത്ത് അടിച്ചത്. കാര്‍ഡ് പുറത്തായതോടെ സോഷ്യല്‍ മീഡിയ അതങ്ങ് ഏറ്റെടുത്തു. ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖയുടെ രൂപത്തില്‍ ക്ഷണക്കത്ത് അച്ചടിച്ചു എന്ന ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്.

അതേസമയം ദമ്പതികളെ അഭിനന്ദിച്ചും സോഷ്യല്‍ മീഡിയകളില്‍ കമന്റ് വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button