India

ഭാരതീയ മോദി സേനയ്ക്കെതിരെ ബി.ജെ.പി

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകര്‍ എന്നപേരില്‍ രൂപീകരിച്ച ഭാരതീയ മോഡി ആര്‍മിക്കെതിരെ ബി.ജെ.പി കാശ്മീര്‍ ഘടകം പോലീസില്‍ പരാതി നല്‍കി. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി സംസ്ഥാന ഘടകം പരാതി നല്‍കിയത്.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച പാര്‍ട്ടിയാണ് ബി.എം.എയെന്നും ബി.ജെ.പിയുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും ബി.ജെ.പി കശ്മീര്‍ ജനറല്‍ സെക്രട്ടറി അശോക് കൗള്‍ പറഞ്ഞു.

അതേസമയം മോദിയുടെ ആരാധകരുടെ സംഘടനയാണ് ബി.എം.എയെന്നും മോദിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘടനയുടെ പ്രസിഡന്റ് രാജീവ് അഹൂജ വ്യക്തമാക്കി. മോദിയുടെ പദ്ധതികളും ആശയങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കം 19 സംസ്ഥാനങ്ങളില്‍ സംഘടനയ്ക്ക് ശാഖകളുണ്ടെന്നും 14 ലക്ഷം അംഗങ്ങള്‍ സംഘടനയിലുണ്ടെന്നും അഹൂജ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button