സറോഗസി വഴി അച്ഛനും അമ്മയും ആയ വിഘ്നേശ് ശിവനും നയൻതാരയ്ക്കും ആശംസകൾ അറിയിച്ച് കൊറിയോഗ്രാഫർ കലാ മാസ്റ്റർ. നയൻതാരയുടെ അടുത്ത സുഹൃത്താണിവർ. നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണെന്നും നയൻതാരയെ പോലെ ഒരു അധ്വനാനിയെ കാണാൻ കഴിയില്ലെന്നും കലാ മാസ്റ്റർ പറഞ്ഞു. എല്ലാ കാര്യത്തിലും നയൻതാര കറക്ട് ആയിരിക്കുമെന്നും, കുട്ടികളെ ഒരുപാടിഷ്ടമാണെന്നും ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ കലാ മാസ്റ്റർ പറഞ്ഞു.
‘എനിക്ക് വളരെ സന്തോഷമുണ്ട്. നയൻതാര ജീവിതത്തിൽ ഒരുപാട് അധ്വാനിച്ച് ഒരു ലെവലിൽ വന്ന് സൂപ്പർസ്റ്റാർ ആയി പേരു വാങ്ങി. വിക്കിയെ പോലെ ഒരു കഠിനാധ്വാനിയെ കാണാൻ കഴിയില്ല. രണ്ട് പേരും പരസ്പരം വളരെയധികം മനസ്സിലാക്കുന്നവരാണ്. അവർക്ക് രണ്ട് പേർക്കും രണ്ട് രാജാക്കൻമാർ പിറന്നതിൽ ഒരുപാട് സന്തോഷം. നയൻതാരയെ പോലെ ഒരു അധ്വനാനിയെ കാണാൻ കഴിയില്ല. എല്ലാവരോടും സ്നേഹം കാണിക്കും.
നയൻ സൂപ്പർ സ്റ്റാർ അല്ലേ, സംസാരിക്കുമോ ഇല്ലയോ എന്ന് പലരും സംശയിക്കും. പക്ഷെ എയർപോർട്ടിൽ പോവുമ്പോൾ ആരെങ്കിലും സെൽഫി എടുത്തോട്ടെയെന്ന് ചോദിച്ചാൽ നോ എന്ന് പറയില്ല. അങ്ങനെയാെരു ക്യാരക്ടർ ഉള്ള പെണ്ണാണ്. എല്ലാവരോടും സ്നേഹം ആണ്. ആർക്കെങ്കിലും പ്രശ്നമാണെന്ന് അറിഞ്ഞാൽ ഉടനെ സഹായിക്കുന്ന ആളാണ്. കുഞ്ഞുങ്ങളെന്നത് സാധാരണ വിഷയം അല്ല. നയൻതാരയ്ക്ക് കുഞ്ഞുങ്ങൾ എന്നാൽ വളരെയധികം ഇഷ്ടമാണ്’, കലാ മാസ്റ്റർ പറഞ്ഞു.
Post Your Comments