മുംബൈ : തന്നെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് പരസ്യവുമായി ഐ.ഐ.റ്റി ബിരുദധാരി. ആകാശ് നീരജ് മിത്തല്‍ എന്ന യുവാവാണ് വ്യത്യസ്ത പരസ്യവുമായി ഫഌപ്കാര്‍ട്ടില്‍ എത്തിയത്.
തൊഴിലില്ലായ്മയെ പ്രതിരോധിക്കാനാണ് യുവാവ് ഈ സാഹസത്തിന് മുതിര്‍ന്നത്. പരസ്യം ശ്രദ്ധയില്‍പ്പെട്ട് ഏതെങ്കിലും കമ്പനികള്‍ സമീപിച്ചേക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം ‘ബയോഡേറ്റ’ ഉള്‍പ്പടെ യുവാവ് ഫഌപ്കാര്‍ട്ടില്‍ പോസ്റ്റ് ചെയ്തത്.
ഓരേ കഴിവുള്ള മികച്ച വിദ്യാര്‍ത്ഥികളുമായി മത്സരിക്കുമ്പോള്‍ ഒരു ജോലി നേടുക എത്ര ബുദ്ധിമുട്ടായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് മിത്തല്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. 27,60,200 രൂപയാണ് തന്റെ വിലയായി ഇയാള്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. തന്റെ പരസ്യത്തിന് ഇതിനകം ഫൈവ് സ്റ്റാര്‍ റേറ്റിങും യുവാവ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരസ്യംകണ്ട് ഇതുവരെ ആരും മിത്തലിനെ ബന്ധപ്പെട്ടിട്ടില്ല.
Post Your Comments