തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ.യുമായി സഹകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്. ഇരുമുന്നണികളും കൈവിട്ട സാഹചര്യത്തില്‍ സഹകരിക്കാവുന്ന മേഖലയിലെല്ലാം സഹകരണമുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും.
സീറ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഡല്‍ഹിയില്‍ നിന്നുള്ള വിളിയനുസരിച്ചാണ് പ്രധാനമന്ത്രിയുമായും അമിത്ഷായുമായും ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരുമായും സഹകരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെ ക്ഷണമനുസരിച്ചാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments