പാറ്റ്ന: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എം.എല്‍.എ.യുടെ സ്വത്തുവകകള്‍ പോലീസ് കണ്ടുകെട്ടി. ആര്.ജെ.ഡി എം.എല്‍.എ രാജ് ബല്ലഭ യാദവിന്റെ സ്വത്തുക്കളാണ് പോലീസ് ഞായറാഴ്ച കണ്ടുകെട്ടിയത്.
പാറ്റ്ന കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ എം.എല്‍.എയെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ആറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. നവാഡയിലെ എംഎല്‍എയുടെ വീട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
യാദവിന് പെണ്‍കുട്ടിയെ എത്തിച്ചു കൊടുത്ത സുലേഖാ ദേവിയുള്പ്പെടെ നാലു പേര് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
Post Your Comments