Latest NewsNewsLife StyleHealth & Fitness

ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ടത്

മൊബൈല്‍ ഫോണും സാമൂഹ്യമാധ്യമങ്ങളുമൊക്കെ നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. കാരണം ഒരു ഫോണ്‍ ഇല്ലാതെ ഒരു ദിവസം എങ്ങനെ തള്ളി നീക്കുമെന്ന് പലര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയാത്ത അവസ്ഥ. ഫോണുകളിലും കംപ്യൂട്ടറുകളിലുമായി ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നവരുടെ ഏകാഗ്രത വളരെ കുറവായിരിക്കുമെന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്.

ഇമെയിലുകളും ഫോണ്‍ കോളുകളും തുടര്‍ച്ചയായി ശ്രദ്ധ മാറ്റിയ ആളുകളുടെ ഐ.ക്യൂ(ഇന്റലിജന്‍സ് കോഷ്യന്റ്) 10 പോയിന്റോളും താഴെ പോയതായി പഠനങ്ങള്‍ കണ്ടെതത്തിയിരിക്കുന്നു. ഇതിന്റെ ഭയാനകത്വം മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ ഈ സത്യം കൂടി മനസിലാക്കണം. അതായത് കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഇതിന്റെ പകുതി ഐ.ക്യൂ വ്യത്യാസം മാത്രമേ വരൂ.

എന്നാല്‍, എങ്ങനെയാണ് ഈ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഏകാഗ്രതയെ തിരിച്ചു പിടിക്കുന്നത്. എന്തുതന്നെയായാലും ഒറ്റ രാത്രികൊണ്ട് തീര്‍ച്ചയായും നമുക്ക് നമ്മുടെ നഷ്ടപ്പെട്ട ഏകാഗ്രതയെ തിരിച്ചു പിടിക്കാന്‍ കഴിയില്ല. അതിനാല്‍, ആ സത്യം മനസിനെ മനസിലാക്കിക്കുക. പിന്നെ സ്മാര്‍ട്ട്‌ഫോണിലെ അലേര്‍ട്ടുകള്‍ ഒഴിവാക്കുക, സാമൂഹ്യ മാധ്യമങ്ങളുടെ ആപ്പുകള്‍ പരമാവധി വെക്കാതിരിക്കുക, എങ്കിലും ഇത് പലപ്പോളും നമ്മുടെ ജോലിയുടെ ഒക്കെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. കൂടുതല്‍ നേരത്തേക്ക് ചുറ്റുമുള്ള കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് മൊബൈല്‍ ഫോണ്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഓഫ് ആക്കി വെക്കുക തുടങ്ങിയ നടപടികള്‍ ആദ്യ പടിയായി സ്വീകരിക്കുക.

Read Also : തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍: ‘നിരുപദ്രവകാരികളായ നായകളെ വിഷം വെച്ച് കൊന്നു’-പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

പിന്നീട് അടുത്ത പടിയായി സൗകര്യമുള്ള ഒരു രീതിയില്‍ അഞ്ചു മിനുറ്റ് നേരത്തേക്ക് നിശ്ചലമായി ഇരിക്കുക. ഇത് കസേരയില്‍ നിവര്‍ന്നിരിക്കുകയോ അല്ലെങ്കില്‍ നിലത്ത് ചമ്രംപടിഞ്ഞിരിക്കുകയോ ആകാം. ജോലിക്കിടയില്‍ ആണെങ്കില്‍ കൂടി ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും. ധ്യാനം ചെയ്ത് ശീലമുണ്ടെങ്കില്‍ ഇതിന്റെ കൂടെ കുറച്ച് ശ്വസന വ്യായാമങ്ങളും ചെയ്യാവുന്നതാണ്. നന്നായി ശ്വസിക്കുക. ഇത് ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഏറ്റവും എളുപ്പത്തില്‍ ഇങ്ങനെ ശ്വസന വ്യായാമം ചെയ്യാവുന്നതാണ്

ഒന്നുകില്‍ നിങ്ങള്‍ സൗകര്യമുള്ള രീതിയില്‍ നിലത്ത് കിടന്നതിന് ശേഷം മുട്ടു മടക്കി താടി താഴ്ത്തി വെക്കുക. അല്ലെങ്കില്‍ ഒരു കസേരയില്‍ നടുനിവര്‍ത്തി ഇരുന്ന് പാദം നിലത്ത് പരത്തി വെക്കുക. പിന്നീട്  കഴുത്തിനും ചുമലിനും അയവ് വരുത്തുക. കൈപ്പത്തി മുകളിലേക്ക് ചൂണ്ടി വിടര്‍ത്തി വെച്ച് രണ്ട് കൈകളും വശങ്ങളില്‍ വെക്കുക. മെല്ലെ മനസ്സില്‍ അഞ്ചു വരെ എണ്ണിക്കൊണ്ട് വയര്‍ ഉയരുന്നത് കാണുന്നത് വരെ മെല്ലെ ദീര്‍ഘനിശ്വാസമെടുക്കുക. ഇനി അഞ്ചു വരെ എണ്ണുന്ന സമയം ഈ ശ്വാസം അടുക്കിപ്പിടിക്കുക. വീണ്ടും അഞ്ചു വരെ എണ്ണിക്കൊണ്ട് ശ്വാസം മെല്ലെ പുറത്തേക്ക് വിടുക. ഇതിനിടയില്‍ മനസ്സില്‍ മറ്റു ചിന്തകള്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ വെള്ളത്തില്‍ വീണ് മെല്ലെ താഴ്ന്നു പോകുന്ന ഒരു കല്ല് വിഭാവന ചെയ്തു കൊണ്ടിരിക്കുക. ഒരു 10 തവണയെങ്കിലും ഇങ്ങനെ ചെയ്യുക. നിങ്ങളുടെ സാധാരണ ശ്വസനരീതിയിലും മാറ്റമുണ്ടാകും.

ഒരു വാച്ചിന്റെയോ അല്ലെങ്കില്‍ ഘടികാരത്തിന്റെയോ സെക്കന്റ് സൂചിയെ 12-ല്‍ എത്തുമ്പോള്‍ മറ്റൊരു ചിന്തയും മനസ്സില്‍ കടന്നുകൂടാന്‍ സമ്മതിക്കാതെ സൂചിയുടെ പുരോഗതിയെ സൂക്ഷ്മമായി നിരീക്ഷിക്കുക. അങ്ങനെ എന്തെങ്കിലും ചിന്ത വന്നാല്‍ സൂചി 12-ല്‍ എത്തുന്നതു വരെ വീണ്ടും കാത്ത് ആദ്യം മുതല്‍ തുടങ്ങുക. ആദ്യമൊക്കെ നിരാശ തോന്നാം. എന്നാല്‍, വശപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ എപ്പോള്‍ വേണമെങ്കിലും എഴുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമം കൂടിയാണിത്.

കൂടാതെ, ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുന്ന ഒരു ലളിതമായ മാര്‍ഗമാണ് എന്തെങ്കിലും കാര്യം മടുത്ത് ഒഴിവാക്കാന്‍ തോന്നുമ്പോള്‍ അഞ്ച് മിനിട്ട്, അല്ലെങ്കില്‍ അഞ്ച് വ്യായാമങ്ങള്‍, അതുമല്ലെങ്കില്‍ അഞ്ച് പേജുകള്‍. ഇങ്ങനെ ഓരോന്ന് ചെയ്യുന്നത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. ഇതൊരു പരിശീലനം ആണെന്ന് മാത്രമല്ല, എന്തെങ്കിലും ജോലി ചെയ്തു തീര്‍ക്കാന്‍ നമ്മളെ സഹായിക്കുകയും ചെയ്യും.

പിറകോട്ടേക്ക് എണ്ണുന്നതാണ് ഏകാഗ്രത കൂട്ടാന്‍ മറ്റൊരു ഉപകാരപ്രദമായ മാര്‍ഗം. വാക്കുകളുടെ അക്ഷരങ്ങള്‍ പിറകോട്ട് പറഞ്ഞുനോക്കുകയും ചെയ്യാവുന്നതാണ്. ലളിതമായ പദങ്ങള്‍ കൊണ്ട് തുടങ്ങി പിന്നീട് കൂടുതല്‍ കടുപ്പമുള്ള വാക്കുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല, കൃത്യമായ ഉറക്കം ശ്രദ്ധയും ഏകാഗ്രതയും വീണ്ടെടുക്കാന്‍ വളരെ നല്ലതാണ്.

ഓരോ കാഴ്ചകള്‍ അതേ പടി പകര്‍ത്തിയില്ലെങ്കിലും വിശദാംശങ്ങള്‍ നിരീക്ഷിച്ച് മനസ്സില്‍ സ്വന്തമായ ഒരു ചിത്രം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. പിന്നീട് കണ്ണടച്ച് ഇതേ ചിത്രം ഒന്നു കൂടി വിഭാവന ചെയ്യുന്നതും ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സംഗീതത്തിന്റെ കാര്യത്തിലും ഇങ്ങനെ ചെയ്യാം. ഏതെങ്കിലും പാട്ട് കേള്‍ക്കുമ്പോള്‍ അതിലെ താളത്തിലും വരികളിലും പ്രത്യേക ശ്രദ്ധ കൊടുക്കുക. പിന്നീട് വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക.

യോഗ, കായികം, നൃത്തം എല്ലാ വ്യായാമങ്ങളിലും തലച്ചോറും ശരീരവുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാം. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തെ ഉത്തേജിപ്പിക്കുകയും തലച്ചോറിന് ഫലം ചെയ്യുകയും ചെയ്യും.

ഏകാഗ്രത നഷ്ടപ്പെട്ടു എന്ന് പരാതിപ്പെടുന്നവര്‍ പലപ്പോഴും പറയുന്ന കാര്യമാണ് ആസ്വാദനത്തിനു വേണ്ടി വായിക്കാനുള്ള കഴിവ് അവര്‍ക്ക് നഷ്ടപ്പെട്ടു എന്നത്. പരമാവധി സ്‌ക്രീനില്‍ വായിക്കുന്ന ശീലം ഒഴിവാക്കുകയും അതിനു പകരം പുസ്തകം കൈയിലെടുക്കുകയും ചെയ്യുക. സ്‌ക്രീനില്‍ വായിക്കുമ്പോള്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വായിക്കാനുള്ള പ്രവണത കൂടും. ശരിയായി ശ്രദ്ധിക്കാന്‍ സാധിച്ചില്ലെങ്കിലും ചുരുങ്ങിയത് 30 മിനിറ്റെങ്കിലും ഇങ്ങനെ വായിച്ചുകൊണ്ടിരിക്കുക.

ചുമരിനു മേലെ കണ്ണിനു നേരെ ഏകദേശം രണ്ടിഞ്ച് വ്യാസത്തില്‍ കറുത്ത വട്ടം വരഞ്ഞ് അതിലേക്ക് നോക്കിയിരിക്കുന്നതും നല്ല ഫലം ചെയ്യും. അതിനിടയില്‍ കടന്നു വരുന്ന ചിന്തകളെ അകറ്റിനിര്‍ത്തി വീണ്ടും വട്ടത്തില്‍ തന്നെ ശ്രദ്ധിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുക.

ഇത്തരം ചില കാര്യങ്ങള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കുകയാണെങ്കില്‍ നമുക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഏകാഗ്രതയും ശ്രദ്ധയും ഒരു പരിധി വരെ തിരിച്ചു പിടിക്കാവുന്നതാണ്. മാനസികതലത്തില്‍ നടക്കുന്ന ഈ മാറ്റങ്ങളാണ് നമ്മുടെ ഏകാഗ്രതയെ എപ്പോഴും വിപരീതമായി ബാധിക്കുന്നത്. സത്യം പറഞ്ഞാല്‍ നമ്മുടെ പെരുമാറ്റങ്ങളും ശീലങ്ങളും തന്നെയാണ് ഇതിന് പിന്നിലെ കാരണം. അതുകൊണ്ട് മനസ്സിന്റെ ഈ അനാരോഗ്യത്തിന് കാരണമാകുന്ന സ്വഭാവങ്ങളെ മാറ്റിയെടുക്കാന്‍ സാധിച്ചാല്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് എളുപ്പം സാധിക്കും എന്നതാണ് വാസ്തവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button