Latest NewsNewsBusiness

ഏജീസ് ഫെഡറൽ ഇൻഷുറൻസ്: ഏറ്റവും പുതിയ അഷ്വേർഡ് ഇൻകം പ്ലാനുകൾ അവതരിപ്പിച്ചു

പ്രധാനമായും മൂന്ന് ഓപ്ഷനുകളിലാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്

ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഏജീസ് ഫെഡറൽ ഇൻഷുറൻസ്. അഷ്വേർഡ് ഇൻകം പ്ലാനുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിൽ അംഗമാകുന്നതോടെ ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. കുട്ടികളുടെ ജീവിത ഭദ്രതയ്ക്കും ബിസിനസ് ലക്ഷ്യങ്ങൾക്കും റിട്ടയർമെന്റ് പ്ലാനിംഗിനും ഏറ്റവും അനുയോജ്യമായ പ്ലാനുകളിൽ ഒന്നാണ് അഷ്വേർഡ് ഇൻകം പ്ലാൻ. മറ്റ് സവിശേഷതകളെ കുറിച്ച് പരിചയപ്പെടാം.

പ്രധാനമായും മൂന്ന് ഓപ്ഷനുകളിലാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾക്ക് അനുസരിച്ച് ഷോർട്ട് ടേം ഇൻകം, ലോംഗ് ടേം ഇൻകം, ലൈഫ് ലോംഗ് ഇൻകം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലാണ് ഉള്ളത്.

Also Read: വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് തുടരുന്നു

ഷോർട്ട് ടേം ഇൻകം പ്ലാനിൽ 10 വർഷത്തേക്കും ലോംഗ് ടേം ഇൻകം പ്ലാനിൽ 25 വർഷം മുതൽ 30 വർഷത്തേക്കും ലൈഫ് ലോംഗ് ഇൻകം പ്ലാനിൽ 100 വർഷം വരെയും ഗ്യാരന്റീഡ് റെഗുലർ ഇൻകം എന്ന പേരിൽ സർവൈവൽ ബെനിഫിറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button