Latest NewsNewsIndia

73കാരനായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി, ലക്ഷങ്ങൾ തട്ടി: കന്നഡ നടൻ അറസ്റ്റിൽ

ബംഗളൂരു: 73 കാരനായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ കന്നഡ നടനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ജെ.പി നഗർ സ്വദേശിയായ യുവരാജ് എന്ന യുവാവാണ് അറസ്റ്റിലായത്. വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തിയ കേസിൽ ഇയാൾക്കൊപ്പം മറ്റ് രണ്ട് യുവതികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുവനടന്റെ സുഹൃത്തുക്കളായ കവന, നിധി എന്നിവരാണ് കൂട്ടുപ്രതികൾ.

യുവരാജിന്റെ നിർദ്ദേശ പ്രകാരം യുവതികൾ വ്യവസായിക്ക് നഗ്ന ചിത്രങ്ങൾ അയച്ചു. തുടർന്ന് ഇയാളെ വിളിച്ചു വരുത്തി. ഇതിനിടെ പൊലീസ് ചമഞ്ഞെത്തിയ രണ്ട് പേർ മൊബൈലിലെ നഗ്ന ചിത്രങ്ങളെ കുറിച്ചുള്ള വിവരം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഒരു തവണ 3.40 ലക്ഷം രൂപ നൽകിയ വ്യവസായി പിന്നീട് 6 ലക്ഷം രൂപ പ്രതികൾക്ക് നൽകിയിരുന്നു. പിന്നീട് ഇയാളുടെ ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ കുടുംബാംഗങ്ങളുമായി പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കൂടി തട്ടിയെടുത്തു.

പ്രതികൾ പണം ആവശ്യപ്പെടുന്നത് തുടർന്നതോടെ വ്യവസായി ഹലാസുര ഗേറ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഹണി ട്രാപ്പും പിടിച്ചുപറിയും ആസൂത്രണം ചെയ്തത് യുവരാജ് ആണെന്ന് പോലീസ് കണ്ടെത്തി. പ്രതികളായ കവനയും നിധിയും യുവരാജിനെ സഹായിച്ചതായും പോലീസിന്റെ വേഷം ധരിച്ച് പണം തട്ടുന്ന രണ്ട് അപരിചിതരുടെ വിവരങ്ങൾ ശേഖരിച്ചതായും പോലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button